BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

അന്ന് ആ ഗായകന്‍ നടിയായ തന്നെ വിവാഹം ചെയ്യാതിരുന്നതിനു പറഞ്ഞ കാരണം

തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച നായികയാണ് മാധുരി ദീക്ഷിത്. മനോഹരമായ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന ഈ സുന്ദരിയുടെ നൃത്തത്തിനൊപ്പം നില്‍ക്കാന്‍ ഇന്നും ബോളിവുഡില്‍ നായികമാര്‍ ഇല്ലായെന്നത് സത്യം.

മഹാരാഷ്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു വന്ന പെണ്‍കുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്കു വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛന്‍ മകള്‍ക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ അവര്‍ക്കു താല്‍പര്യം അവള്‍ വിവാഹിതയായി കുടുംബ ജീവിതവുമായി കഴിയുന്നതിനോടായിരുന്നു.

ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മാധുരിയുടെ അച്ഛന്‍ ഗായകന്‍ സുരേഷ് വാദ്കറെ മകള്‍ക്കായി ആലോചിക്കുന്നത്. സംഗീതലോകത്ത് തുടക്കക്കാരനായിരുന്നു അന്നു സുരേഷ്. എന്നാല്‍ മാധുരിയേക്കാള്‍ പന്ത്രണ്ടു വയസ്സു മൂത്ത സുരേഷിന് ആ കല്ല്യാണാലോചനയോടു താല്‍പര്യമുണ്ടായിരുന്നില്ല. അതിനായി അദ്ദേഹം കണ്ടെത്തിയ കാര്യം മാധുരി തീരെ മെലിഞ്ഞിട്ടാണ് എന്നതായിരുന്നു.

അതു മാധുരിയുടെ അച്ഛനെ നിരാശപ്പെടുത്തി. എന്നാല്‍ ആ വിവാഹം മാറിപ്പോയതിലൂടെ മാധുരി ജീവിതത്തിന്റെ ഉയര്ച്ചകളിലേക്ക് പോകുകയായിരുന്നു. ബോളിവുഡില്‍ പിന്നെ കണ്ടത് ആ മെലിങ്ങ സുന്ദരി ആരാധക ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നതായിരുന്നു . തുടരെത്തുടരെയുള്ള വിജയങ്ങളോടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുക തന്നെ ചെയ്തു മാധുരി. അന്ന് ആ ഗായകനെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ സിനിമാ ലോകത്തിനു നഷ്ടപ്പെടുന്നത് ഒരഭിനയ പ്രതിഭയെ കൂടിയായിരുന്നു.

1999ലാണ് സര്‍ജനായ ശ്രീറാം മാധവ് നെനെയെ മാധുരി വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ആരിന്‍, റയാന്‍ എന്നീ രണ്ടു മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button