നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജയിലിലെ ആരോഗ്യ സ്ഥിതി മോശമാണെന്ന് സംവിധായകന്‍ ജോസ് തോമസ്. ദിലീപിന് ചികിത്സ നിഷേധിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ദിലീപിന് ബാധിച്ചിരിക്കുന്ന ‘വെര്‍ട്ടിഗോ’ എന്ന അസുഖത്തെക്കുറിച്ച് വിശദമാക്കുകയാണ് ജോസ് തോമസ്. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്ന ‘വെര്‍ട്ടിഗോ’ എന്ന അസുഖം അനുഭവിച്ച് അറിഞ്ഞ ആളാണ് താനെന്നും ,അത്തരമൊരു അസുഖത്തിന്റെ ബുദ്ധിമുട്ട് നന്നായി അറിയാമെന്നും ജോസ് തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘വെര്‍ട്ടിഗോ’ എന്ന അസുഖമുള്ള ഒരാളാണ് ഞാന്‍ . ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല. എന്ത് സുരക്ഷ. അയാള്‍ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ? ജോസ് തോമസ് ചോദിക്കുന്നു. കുറ്റവാളികള്‍ക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ? എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments