മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് ലൊക്കേഷനിലെക്ക് സംവിധായകന്‍ ദിലീഷ് പോത്തന്‍ അപതീക്ഷിത സന്ദര്‍ശകനായി. മഹേഷിന്റെ തമിഴിലെ പ്രതികാരം പ്രിയദര്‍ശന്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് ചിത്രീകരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നാമിതാ പ്രമോദും, പാര്‍വതി നായരുമാണ് നായികയാകുന്നത്. സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാന റോളിലെത്തുന്നു. തെങ്കാശിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെക്കാണ് ദിലീഷ് പോത്തന്‍ എത്തിയത്. അവിടെ ഏറെ സമയം ചെലവഴിച്ച ശേഷമാണ് ദിലീഷ് പോത്തന്‍ മടങ്ങിയത്. മഹേഷിന്റെ പ്രതികാരത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments