
എസ്.എസ്. രാജമൗലിയുടെ ‘ഈച്ച’യിലൂടെ ശ്രദ്ധേയനായ നടനാണ് നാനി. നാനിയുടെ നായികയായി മലയാളിയായ അനുപമ പരമേശ്വരന്‍ എത്തുന്നതായി വാര്‍ത്ത. മെര്‍ലാപക ഗാന്ധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും അനുപമയുടേതെന്ന് സംവിധായകന്‍ പറഞ്ഞു. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ഇരട്ട വേഷങ്ങളിലാണ് നാനി എത്തുക.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രമായ പ്രേമത്തിലൂടെ സിനിമാലോകത്ത് എത്തിയ അനുപമ വളരെപ്പെട്ടന്നുതന്നെ ആരാധകപ്രീതിനേടി . റാം പൊത്തിനേനി നായകനാകുന്ന ‘വുന്നടി ഒക്കതേ സിന്ദഗി’ എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് അനുപമയിപ്പോള്‍
Post Your Comments