തമിഴില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്ന ഫഹദ് ഫാസിലിന്റെ റിലീസിന് ഒരുങ്ങുന്ന കോളിവുഡ് സിനിമയാണ് ‘വേലൈക്കാരന്’. ചിത്രത്തിന്റെ സംവിധായകനായ മോഹന്‍രാജ ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് പറയുന്നതിങ്ങനെ
“തനി ഒരുവന്’ ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗംഭീര വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഫഹദ് വന്നപ്പോള്‍ ഒരു മികച്ച നടനെയാണ് ലഭിച്ചിരിക്കുന്നതെന്ന് എനിയ്ക്ക് അറിയാമായിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ സംഭാഷണങ്ങള്‍ നല്‍കണമെന്ന് ഫഹദ് ആവശ്യപ്പെട്ടിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിയ്ക്ക് അതിന് സാധിച്ചില്ല. എനിയ്ക്കതില് കുറ്റബോധം തോന്നി. ഫഹദിന് നന്നായി തമിഴറിയാം. ഒരു രംഗം ചിത്രീകരിക്കുന്നതിനു വേണ്ടി സംഭാഷണം അര മണിക്കൂര്‍ മുന്‍പേ നല്കിയാലും ഫഹദ് അത് ഗംഭീരമാക്കും”-മോഹന്‍രാജ
Post Your Comments