ദുല്‍ഖര്‍ സല്മാന്-സമീര്‍ താഹിര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് റോഡ് മൂവിയാണ് ‘നീലാകാശം പച്ചക്കടല്‍, ചുവന്നഭൂമി’. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഓഗസ്റ്റ് മാസം ഒന്‍പതാം തീയതിയായിരുന്നു ചിത്രത്തിന്റെ റിലീസ്. മേക്കിംഗിന്റെ കാര്യത്തില്‍ വ്യത്യസ്ത രീതി പുലര്‍ത്തിയ ചിത്രം രചനാപരമായും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. ചിത്രത്തിന്റെ നാലാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് തന്റെ കരിയറിന് ബ്രേക്ക് നല്കിയ ചിത്രത്തെക്കുറിച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചു.
“നീലാകാശം പച്ചക്കടലി’ന് നാല് വര്‍ഷം! കാലത്തിന് മുന്പേവന്ന സിനിമയായിരുന്നു അത്. എന്റെ ജീവിതത്തെ മാറ്റിമറിച്ച ചിത്രം. ഈ സിനിമ ഒരിക്കല്‍ക്കൂടി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ അപ്പോള്‍ തന്നെ സമ്മതിക്കും. സമീര്‍ ഇക്ക, സണ്ണി, ഗിരീഷ്, റെക്സ് തുടങ്ങി ആ സിനിമയുമായി സഹകരിച്ചവരോടുള്ള നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. സിനിമയുടെ ചിത്രീകരണകാലത്തെക്കുറിച്ച് ഞങ്ങളെല്ലാവര്‍ക്കും നല്ല ഓര്‍മ്മകളാണുള്ളത്”- ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
Post Your Comments