സിനിമയില്‍ നടിമാര്‍ക്ക് നേരെ ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ നല്കിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി കൂട്ടിക്കുഴച്ച് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിനെതിരെ നടി മിയ രംഗത്ത്. തന്റെ അടുത്ത് അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ അഭിമുഖം നല്കാന് താന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മിയ ഫേസ്ബുക്കില്‍ കുറിക്കുന്നു.
“എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായിട്ടില്ല നമ്മള് നെഗറ്റീവ് രീതിയില്‍ പോവില്ല എന്ന ഇമേജ് ഉണ്ടാക്കിയാല്‍ ഇത്തരം ചൂഷണ അനുഭവം ഉണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്തായിരുന്നു ചിലര്‍ വാര്‍ത്തയാക്കിയത്. എന്നാല്‍, ഇക്കാര്യം ഞാന്‍ പറഞ്ഞത് നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചല്ല, സിനിമയില്‍ നടിമാര്‍ക്കുണ്ടാകുന്ന ചൂഷണങ്ങളെ കുറിച്ചാണെന്ന് താരം വിശദീകരിക്കുന്നു.
വുമണ്‍ ഇന്‍ സിനിമ സംഘടനയെ കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്നും മിയ വ്യക്തമാക്കിയിരുന്നു. അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. ‘അമ്മ’യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. ചിലര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, മറ്റുള്ളവര്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാകാം, എല്ലാവര്ക്കും ഒരേ പരിഗണന കിട്ടാന്‍ ഇങ്ങനെയൊരു സംഘടന രൂപികരിച്ചതെന്ന് മിയ പറയുന്നു.
Post Your Comments