
സ്പോര്‍ട്സ് മൂവികള്‍ മലയാള സിനിമകളില്‍ തരംഗമാകുന്ന വേളയില്‍ ഫുട്ബോള്‍ പശ്ചാത്തലമായ ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്.വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം അണ്ടര്‍ 17- ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്ന സെപ്റ്റംബര്‍ മാസത്തില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. കൊച്ചിയിലുള്‍പ്പടെയുള്ള സ്റ്റേഡിയങ്ങളില്‍ അണ്ടര്‍ 17- ലോകകപ്പിനായുള്ള വേദി ഒരുങ്ങുമ്പോള്‍ ഫുട്ബോള്‍ പ്രേമികളുടെ ആവേശം പതിന്മടങ്ങ് വര്‍ദ്ധിക്കും. ആ ആവേശം ക്യാപ്റ്റന്‍ എന്ന ചിത്രം നല്‍കി പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്‍റെ അണിയറ ടീം. പ്രജേഷ് ബെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് വി.പി സത്യനായി വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്‍റെ അന്തിമഘട്ട ജോലികള്‍ പുരോഗമിക്കുന്നു. അനു സിത്താരയാണ് ചിത്രത്തിലെ നായിക.
Post Your Comments