മലയാളികള്‍ക്ക് ഏറെ പരിചിതമായ ബോളിവുഡ് നടിയാണ് വിദ്യാബാലന്‍. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഈ താരം ബോളിവുഡില്‍ തന്റേതായ ഇരിപ്പിടം സ്വഭാവിക അഭിനയത്തിലൂടെ ഉണ്ടാക്കി എടുത്തു. സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിദ്യക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തെ മാനസികാവസ്ഥയെക്കുറിച്ചും സിനിമാരംഗത്തും സമൂഹത്തിലും പൊതുവെ നടിമാരോടുള്ള കാഴ്ചപാടിനെക്കുറിച്ചും വിദ്യ തുറന്നു പറയുന്നു.
”ഒരു നടിയുടെ ജീവിതം എത്ര കണ്ട് പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം സില്‍ക്ക് സ്മിതയുടെ സിനിമ കണ്ടവര്‍ക്കേ മനസിലാകൂ. ഞാന്‍ സില്‍ക്ക് സ്മിതയുടെ ഫാനല്ല. എന്നാല്‍ തെന്നിന്ത്യക്കാരി എന്ന നിലയില്‍ അവരുടെ എല്ല സിനിമകളും കണ്ടിട്ടുണ്ട്. അവരുടെ അഭിനയം വളരെ വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ വിജയവും. സ്മിതയുടെ ജീവിതം പറഞ്ഞ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. അവര്‍ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു എന്നെല്ലാം ഞാന്‍ ആലോചിച്ചു പോയി. അന്ന് ഞാന്‍ മാനസികമായി ആകെ തകര്‍ന്നു പോയി, പനിയും ശ്വാസംമുട്ടലും മൂലം എട്ടു ദിവസം ആശുപത്രിയില്‍ കഴിഞ്ഞു” വിദ്യ പറഞ്ഞു.
”സിനിമ കണ്ടു രസിക്കുന്ന പ്രേക്ഷകര്‍ക്ക് അതില്‍ അഭിനയിക്കുന്ന നടിമാരെക്കുറിച്ച് പൊതുവെ വലിയ മതിപ്പില്ല. നടിമാര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസില്‍ അവഞ്ജയാണ്. എന്നാല്‍ രഹസ്യമായി ഇവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നടിമാരെ മനസില്‍ സങ്കല്പിച്ച് താലോലിക്കാനും സ്വപ്നം കാണാനും ഇവര്‍ക്കെല്ലാം ഇഷ്ടവുമാണെന്നും” വിദ്യകൂട്ടിച്ചേര്‍ത്തു
Post Your Comments