1997-ല്‍ പുറത്തിറങ്ങി മലയാളസിനിമയില്‍ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ അനിയത്തി പ്രാവ്. ഫാസില്‍ സംവിധാനം ചെയ്ത ഈ സൂപ്പര്‍ഹിറ്റ് പ്രണയചിത്രത്തിന്‍റെ പേര് കണ്ടെത്താന്‍ ചിത്രീകരണം തുടങ്ങിയ ശേഷവും ചിത്രത്തിന്‍റെ ടീമിന് കഴിഞ്ഞിരുന്നില്ല. ഒട്ടേറെ പേരുകള്‍ മനസ്സില്‍ വന്നെങ്കിലും ചിത്രത്തിന്‍റെ കഥയുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒരു പേര് കണ്ടെത്താനായുള്ള ശ്രമമായിരുന്നു എല്ലാവരിലും. അങ്ങനെയാണ് ചിത്രത്തിലെ ഒരു ഗാനത്തിന് വേണ്ടി മദ്രാസിലിരുന്നു എസ്.രമേശന്‍ നായര്‍ പാട്ടെഴുതുന്നത്. ഒടുവില്‍
ഗാനത്തിന്റെ ആദ്യ വരിയില്‍ ചിത്രത്തിന്‍റെ പേര് ഒളിഞ്ഞു കിടക്കുന്നത് ഫാസിലിലെ ഫിലിം മേക്കര്‍ കണ്ടെത്തി. ‘അനിയത്തി പ്രാവിന് പ്രിയരിവര്‍ നല്‍കും’ എന്ന ഗാനമായിരുന്നു എസ്.രമേശന്‍ നായര്‍ എഴുതി നല്‍കിയത്. ചിത്രത്തിന്‍റെ പേര് ‘അനിയത്തി പ്രാവ്’ എന്ന് ഫാസില്‍ പ്രഖ്യാപിക്കുമ്പോള്‍ ആ പേരും ആര്‍ക്കും അത്ര സ്വീകാര്യമായിരുന്നില്ല, ഒടുവില്‍ ഫാസില്‍ ആ പേര് തന്നെ ചിത്രത്തിനായി ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ‘അനിയത്തി പ്രാവ്’ എന്ന മലയാളി ചന്തമുള്ള പേരിനെയും ചിത്രത്തെയും ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
Post Your Comments