ബോളിവുഡിന് ഇപ്പോള്‍ ശരിക്കും നല്ല സമയമല്ല. തെലുങ്കും, തമിഴും, മലയാളവുമൊക്കെ നല്ല ചിത്രങ്ങളുമായി മുന്നേറുമ്പോള്‍ ബോളിവുഡ് ശരിക്കും വിയര്‍ക്കുകയാണ്. സൂപ്പര്‍താരമെന്ന നിലയിലെത്തുന്ന പല ചിത്രങ്ങള്‍ക്കും ബോക്സോഫീസില്‍ നേരിടേണ്ടി വരുന്നത് കനത്ത തിരിച്ചടിയാണ്. സല്മാന് ഖാന്റെ ട്യൂബ് ലൈറ്റിന് പിന്നാലെ കിംഗ് ഖാന്റെ ചിത്രവും പ്രേക്ഷകര്‍ തഴയുന്നു. ബോളിവുഡിലെ അറിയപ്പെട്ട സംവിധായകന് ഇംതിയാസ് അലിയുടെ ചിത്രമായിരുന്നിട്ടും ‘ജബ് ഹാരി മെറ്റ് സെജാല്‍’ എന്ന ഷാരൂഖ് ചിത്രത്തിനു ആദ്യദിനം കളക്ഷന്റെ കാര്യത്തില്‍ പുരോഗതി നേടാനായില്ല. ആദ്യ ദിനം 15 കോടി മാത്രമാണ് ചിത്രം നേടിയതെന്നാണ് കണക്കുകള്‍. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും മോശം ഓപ്പണിംഗ് ആണിത്. ഷാരൂഖ് ഖാന്റെ കരിയറിലും ഇങ്ങനെ ഒരു തകര്‍ച്ച ഇതാദ്യമായാണ്. സ്ഥിരം റൊമാന്റിക് ചേരുവയോടെ എത്തിയ ജബ് ഹാരി മെറ്റ് സെജാലിലെ നായിക അനുഷ്ക ശര്‍മ്മയാണ്.
Post Your Comments