റെമോ ഡിസൂസയുടെ ‘ഡാന്‍സിംഗ് ഡാഡില്‍’ നിന്ന് സല്മാന് ഖാന് പിന്മാറിയേക്കുമെന്നു സൂചന. ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരില്ലെന്ന തോന്നലാണ് ഈ പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മകളെ സന്തോഷിപ്പിക്കാനായി ഡാന്‍സ് പഠിക്കേണ്ടി വരുന്ന ഒരു അച്ഛന്റെ കഥയാണ് ഡാന്‍സിംഗ് ഡാഡ് പറയുന്നത്. ചിത്രത്തിലെ വേഷം തന്റെ പ്രായത്തിന് യോജിക്കുന്നതല്ലെന്ന ചിന്തയാണ് താരത്തെ പിന്മാറാന് പ്രേരിപ്പിക്കുന്നത്. ഇത്തരം വേഷങ്ങള്‍ വരുണ്‍ ധവാനെ പോലുള്ള യുവതാരങ്ങള്‍ അവതരിപ്പിക്കുന്നതാകും നല്ലതെന്നാണ് സല്‍മാന്റെ പക്ഷം.
കബീര്‍ ഖാന് സംവിധാനം ചെയ്ത ട്യൂബ്ലൈറ്റ് ആണ് സല്‍മാന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. വന്‍ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ബോക്സ് ഓഫീസില്‍ സിനിമ പരാജയമായിരുന്നു.
Post Your Comments