
ഒരു സിനിമയുടെ ബോക്സോഫീസ് വിജയത്തിന് പിആര്‍ഒ-യുടെ പങ്ക് വളരെ വലുതാണ്. പുരുഷന്മാര് മാത്രം അരങ്ങു വാണിരുന്ന ഈ മേഖലയിലേക്ക് ഒരു സ്ത്രീ സാന്നിദ്ധ്യം കൂടി കടന്നു വരികയാണ്, മഞ്ജു ഗോപിനാഥ്. മലയാള സിനിമയിലെ ആദ്യ വനിത പിആര്‍ഒ-എന്ന നിലയിലാണ് മഞ്ജു ശ്രദ്ധ നേടുന്നത്. മാധ്യമ പ്രവർത്തകയായി ജോലി നോക്കിയിരുന്ന മഞ്ജു വളരെപ്പെട്ടെന്നാണ് ഈ രംഗത്തേയ്ക്ക് കടന്നുവന്നത്. ചെറിയ സിനിമകള്‍ പ്രമോഷനില്ലാതെ പരാജയപ്പെടുന്ന സാഹചര്യത്തിലായിരുന്നു പ്രമോഷന് രംഗത്തേയ്ക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടുവയ്പ്. ‘ഹിപ്പോ പ്രമോഷന്’ എന്ന ഒരു ബാനര്‍ ആരംഭിച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. ‘മുന്നറിയിപ്പ്’ അടക്കം ഒട്ടേറെ ചിത്രങ്ങള്‍ പ്രമോട്ട് ചെയ്തുകൊണ്ട് മഞ്ജു മലയാള സിനിമയിലെ മിന്നും താരമായി, മമ്മൂട്ടിയുടെ ‘വൈറ്റ്’ എന്ന ചിത്രം ചെയ്തുകൊണ്ടാണ് ഒഫീഷ്യൽ ആയി മഞ്ജു പിആർഒ സ്ഥാനത്തേക്ക് കടന്നുവരുന്നത്. നാല്‍പ്പത്തഞ്ചോളം ചിത്രങ്ങളില്‍ പ്രമോഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച മഞ്ജു പിആർഒ യൂണിയന്റെ വൈസ് പ്രസിഡന്റ് ആണ്.
Post Your Comments