CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSWOODs

പ്രിയദര്‍ശന്റെ മഹേഷിനെ കാണാന്‍ ദിലീഷ് പോത്തന്‍

മലയാള സിനിമയിലെ വിസ്മയമായി മാറിയ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. ചിത്രം നിര്‍മ്മിക്കുന്നത് ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സന്തോഷ് കുരുവിളയാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനിടയില്‍ തമിഴിലെ മഹേഷിനെ കാണാന്‍ ദിലീഷ് പോത്തന്‍ എത്തി.

മലയാളം പതിപ്പില്‍ അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്നാ കഥാപാത്രത്തെ തമിഴില്‍അവതരിപ്പിക്കുന്ന മലയാളിതാരം പാര്‍വ്വതി നായരാണ് ദിലീഷ് പോത്തന്‍ സെറ്റിലെത്തിയ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം അതിന്റെ ചിത്രവും. മലയാളത്തില്‍ നിന്ന് തമിഴിലെത്തുമ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് മാറ്റങ്ങളുണ്ടാകുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. തമിഴ് ആസ്വാദകരെ കൂടി പരിഗണിച്ചുള്ള മാറ്റങ്ങള്‍ റീമേക്ക് പതിപ്പിലുണ്ടാകും. എം എസ് ഭാസ്‌കര്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. ജിംസി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക നമിത പ്രമോദാണ്.

shortlink

Related Articles

Post Your Comments


Back to top button