നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കഴുതപുലികള്‍ക്കും കഴുകന്മാര്‍ക്കും തിന്നാന്‍ ഇട്ടു കൊടുക്കരുതെന്ന് നടന്‍ അനില്‍ പി. നെടുമങ്ങാട്. ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുതെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും അനില്‍ പറയുന്നു.
അനിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.
സിനിമാ നടൻ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്.. കഴുകൻമാരും കഴുത പുലികളും വളഞ്ഞ് നിൽക്കുന്നത് കണ്ട് നിൽക്കുന്നതും ദുരന്തം തന്നെ.. സമന്ത പഞ്ചകത്തിലെ സുയോധനന്നെപോലെ.. പണ്ട് വിവാഹമോചന കേസിൽ അയാൾക്കെതിരേ ഒരു വീഡിയോ കോർട്ടിൽ എത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ.. സ്വന്തമായ അഭിപ്രായം പറയാൻ ഇപ്പോ പേടിയാണ് .. സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനായും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുത പുലികൾക്ക് തിന്നാൻ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു..
Post Your Comments