
ഇനിയും സാമൂഹിക പ്രതിബദ്ധതയില്ലാതെ പെരുമാറുകയാണെങ്കില്‍ താന്ബിഗ്ബോസ് ഷോ വിടുമെന്ന് അവതാരകനായ കമല്ഹാസന് . മത്സരാര്‍ത്ഥികളോട് ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനല്‍ അധികൃതരുടെ ആവശ്യമാണ് കമല്‍ഹാസനെ ചൊടിപ്പിച്ചത്. ഇപ്പോള്‍ത്തന്നെ പരിപാടി ഒരുപാട് വിമര്‍ശനം നേരിട്ടുക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഇത്തരം ബുദ്ധിശൂന്യമായ കാര്യങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പരിപാടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് കമല്ഹാസന് അധികൃതരെ അറിയച്ചതായി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭിന്നശേഷിയുള്ളവരെ അനുകരിക്കുന്നതിലും അവരെ പരിഹസിക്കുന്നതിലും തനിക്ക് താല്പര്യമില്ല. നമുക്കെല്ലാവര്‍ക്കും സാമൂഹികമായ ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും സൂചിപ്പിച്ച കമല്ഹാസന് തന്റെ സിനിമകളില്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ ഉണ്ടായിരുന്നുവെന്നും താനും
അത്തരം റോളുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു അവരെ കോമിക് കഥാപാത്രങ്ങളായി തമാശ സൃഷ്ടിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. തന്റെ സിനിമകളില്‍ അവര്‍ നായകന്മാരായിരുന്നുവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
Post Your Comments