താരമൂല്യം വമ്പൻ മുതൽമുടക്കുള്ള ചിത്രങ്ങളുടെ അനിവാര്യ ചേരുവയായി മാറിക്കഴിഞ്ഞുവെന്നു നടനും സംവിധായകനുമായ ജോയ് മാത്യു. പുലിമുരുകനെടുക്കുമ്പോൾ മോഹൻലാലിനെപ്പോലൊരു വലിയ താരം വേണം. അതിനെ തള്ളിപ്പറയേണ്ട കാര്യമില്ല. എന്നാല്‍ കുറഞ്ഞ ചിലവിൽ മികച്ച ചിത്രമെടുക്കാൻ കഴിയുന്നവർക്ക് അതിന്റെ ആവശ്യമില്ലതാനും. സ്വപ്‌നങ്ങൾ വിൽക്കലാണ് സിനിമ. മയക്കിക്കിടത്തി പോക്കറ്റടിക്കുന്ന പണിയാണ് സിനിമ ചെയ്യുന്നതെന്ന് ജോയി മാത്യു ഒരു അഭിമുഖത്തില്‍ പറയുന്നു.
താൻ സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയ്ക്ക് പിന്നിൽ തനിക്ക് മാത്രമറിയുന്നൊരു തപസ്സുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതിന്റെ കഥ മസ്സിൽപേറി നടന്നത് 15 വർഷമാണ്. നിലവിലുള്ള കച്ചവട ഫോർമുലയിൽ ഉള്ളൊരു കഥയല്ലാത്തതുകൊണ്ട് നിർമ്മാതാവിനെ കിട്ടുക എളുപ്പമാവില്ലെന്ന് അതിന്റെ രചനയുമായി കഴിയുമ്പോൾ അറിയാമായിരുന്നു. ആ സിനിമയോടുള്ള എന്റെ അഭിനിവേശം ബോധ്യമുള്ള ഭാര്യ തന്നെ ഒടുവിൽ നിർമ്മാതാവായി വന്നു. ഷട്ടർ വലിയ ശ്രദ്ധ നേടിയതോടെ പല നിർമ്മാതാക്കളും അടുത്തൊരു സിനിമ ചെയ്യാൻ എന്നെ സമീപിച്ചു. പക്ഷേ അഭിനയത്തിന്റെ തിരക്കിൽപ്പെട്ടുപോയതുകൊണ്ട് സംവിധാനം ചെയ്യാൻ പറ്റാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സിനിമ എഴുതി സംവിധാനം ചെയ്യണമെങ്കിൽ ആറു മാസം മുതൽ ഒരു വർഷംവരെ സമയം വേണ്ടിവരും. ഇപ്പോഴത്തെ തിരക്കിനിടയിൽ അത്രകാലം നീക്കിവയ്ക്കാൻ സാധിക്കുന്നില്ലെന്നും ജോയ്മാത്യു അഭിമുഖത്തിൽ പറയുന്നു.
Post Your Comments