ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയനില്‍ ഇന്ത്യന്‍ സിനിമയിലെ വിസ്മയം ബിഗ്ബി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ സ്ഥിരീകണമായി. തെന്നിന്ത്യൻ താരം സത്യരാജ് ആണ് അമിതാഭ് ബച്ചൻ ചെയ്യാനിരുന്ന പ്രധാന വേഷം അവതരിപ്പിക്കുന്നത് എന്നാണ് പുതിയ വാർത്തകൾ വരുന്നത്.
ബാഹുബലിയിലെ കട്ടപ്പ എന്ന ജനപ്രീതി നേടിയ കഥാപാത്രത്തിന് ശേഷം ഏറെ ശക്തമായൊരു കഥാപാത്രവുമായാണ് ഒടിയനിൽ സത്യരാജ് എത്തുന്നത്. മുന്‍പ് ജോഷി ചിത്രമായ ലൈല ഓ ലൈലയില്‍ ഇരുവരും ഒന്നിച്ചിരുന്നു സത്യരാജ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ അവസാനം ഇറങ്ങിയ മലയാള ചിത്രമാണ് ലൈല ഓ ലൈല.
Post Your Comments