GeneralNEWS

പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ പോലെയാണ് ഇപ്പോഴത്തെ ചാനല്‍ ചര്‍ച്ച; എം.ടി

സാഹിത്യകാരനും, തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ ഇന്നത്തെ കാലത്തെ മാധ്യമ പ്രവര്‍ത്തന രീതികളെ ശകതമായി വിമര്‍ശിക്കുകയാണ്. ‘മാതൃഭൂമി’ വാരാന്ത്യ പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.ടിയുടെ പ്രതികരണം. പുതിയ കാലത്തെ മാധ്യമങ്ങളെ നിരീക്ഷിക്കാറുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു എം.ടി മറുപടി നല്‍കിയത്.

“ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചു വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുണ്ട്. പ്രത്യേകിച്ച് ദൃശ്യമാധ്യമത്തിന്റെ കാര്യത്തില്‍. അത്കൊണ്ട് ഇപ്പോള്‍ ഞാന്‍ അത് കാണാറില്ല. പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ പോലെയാണ് ഇപ്പോഴുള്ള പല ചര്‍ച്ചകളും തോന്നാറുള്ളത്. സത്യത്തിന് വേണ്ടിയുള്ള ഒരന്വേഷണം ഉണ്ടോ എന്ന കാര്യം സംശയമുണ്ട്‌”.

shortlink

Related Articles

Post Your Comments


Back to top button