ആരാധകപ്രീതി നേടിയ പ്രണയജോഡികളാണ് പ്രഭാസും അനുഷ്കയും. അതിനു തെളിവാണ് ബാഹുബലി2വിന്റെ വന്‍ വിജയം. ഈ വിജയം വീണ്ടും ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ. എന്നാല്‍ സുജീത് സംവിധാനം ചെയ്യുന്ന സാഹോയില്‍ പ്രഭാസിന്റെ നായിക അനുഷക പിന്മാറിയിരിക്കുകയാണ്.
മികച്ച ജോഡികളായി വെള്ളിത്തിരയില്‍ തിളങ്ങിയ പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രചരണം ഉണ്ടായിരുന്നു. റാണാ ദഗുപതിയെക്കാള് പ്രഭാസാണ് സെക്സിയെന്ന് ഒരു അഭിമുഖത്തിനിടെ അനുഷ്ക പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാല്‍ അത്തരത്തിലൊന്നും അല്ലെന്നും ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും പ്രഭാസ് പറയുന്നു.
”ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു” പ്രഭാസ് പറഞ്ഞു. ഉടനെ വിവാഹം കഴിക്കാനുളള പദ്ധതി തനിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
Post Your Comments