അംസെ മണികണ്ഠൻ
ഷാരൂഖ് ആരാധകര്‍ക്ക് മാത്രം തൃപ്തി നല്‍കുന്ന ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സെജാല്‍’ എന്ന ഓര്‍മ്മപ്പെടുത്തലോടെ തുടങ്ങട്ടെ. റൊമാന്‍സ് ഫീല്‍ ചെയ്യാത്ത റൊമാന്‍റിക് മൂഡിലുള്ള ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സെജാല്‍’. നായിക-നായകന്റെ യാന്ത്രികമായ അവതരണം കാണൻ സാധിക്കുന്നത് പലപ്പോഴും മടുപ്പ് ഉളവാക്കുന്നുണ്ട്. പുലബന്ധമില്ലാത്ത ക്ലീഷെ സീനുകളുടെ സമ്മേളനമാണ് ചിത്രത്തിലധികവും.
ഹാരിയുടെയും സാജലിന്റെയും കഥയാണ് ചിത്രം പറയുന്നത്, , ഡയലോഗ് ഡെലിവറിയിൽ ഷാരൂഖും അനുഷ്കയും പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തിയെങ്കിലും, വാണിജ്യത്തിലെ പുതു വഴികൾക്ക് വേണ്ട കൂട്ടുകൾ തയ്യാറാക്കി സാധാരണ കാഴ്ചപ്പാട് മാറ്റിമറിക്കാനുള്ള ശ്രമം സംവിധായകന്റെ ഭാഗത്തു നിന്നു ഉണ്ടായത് പ്രശംസനീയമാണ്, ഇംതിസ് അലിയുടെ അവതരണ ശൈലി വ്യത്യസ്തത പുലർത്തിയപ്പോൾ താരങ്ങൾ മത്സരിച്ചുള്ള അഭിനയവും ചിത്രത്തിന് ചിലയിടങ്ങളില്‍. ഉണര്‍വ്വ് പകരുന്നുണ്ട്
കഴിഞ്ഞാഴ്ച റീലിസായ ” ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ ” ഒരുപാട് വെട്ടി മുറിക്കലിനൊടുവിൽ തിയേറ്ററുകളിൽ എത്തിയപ്പോൾ അതിനെ മുന്നോട്ട് നയിച്ചത് സ്ഥിരതയുള്ള തിരക്കഥയും പ്രേമയത്തിലെ അവതരണവുമായിരുന്നു, സമൂഹിക-സമകാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തപ്പോൾ അത് ഒരോ സിനിമ പ്രേമികളുടെയും ഇടയിൽ ചർച്ചയായി. എന്നാല്‍ ‘ജബ് ഹാരി മെറ്റ് സെജാല്‍’, കണ്ടുമടുത്ത ആവര്‍ത്തന കഥ മാത്രമാകുന്നിടത്താണ് പ്രേക്ഷകര്‍ നെറ്റിച്ചുളിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയാണ് പ്രധാന വില്ലന്‍. കെട്ടിലും മട്ടിലും ഷാരൂഖിന് വേണ്ടി മാത്രം നിര്‍മ്മിച്ചെടുത്ത ഈ വിപണന ചിത്രത്തിന് പ്രേക്ഷകര്‍ മാര്‍ക്കിടാതെ മടങ്ങും എന്ന് ഉറപ്പാണ്.
സഹതാരങ്ങളായ ആരു കൃഷ്ണേഷ് വർമ്മ,ചന്ദ്രൻ റോയ് സൻയാൽ, സയാനി ഗുപ്ത, എന്നിവര്‍ തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിട്ടുണ്ട്. പ്രീതത്തിന്‍റെ സംഗീതം ചിത്രത്തില്‍ മനോഹരമാകുന്നുണ്ട്. ക്യാമറ ചലിപ്പിച്ച മലയാളി ഛായഗ്രഹനായ കെ യു. മോഹനൻ, ചിത്ര സംയോജകന്‍ എന്നിവരെയും പ്രശംസിക്കാതെ വയ്യ,
ഷാരൂഖ് ഖാന്‍റെ ക്ലാസ് റൊമാൻറ്റിക്ക് മൂവിയായ “ദില്‍ വാലെ ദുല്‍ ഹനിയ ലേ ജായംഗെ’ എന്ന ഹിറ്റ് സിനിമ പ്രേക്ഷകരില്‍ ഉണ്ടാക്കിയ ഓളമൊന്നും അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രണയ ചിത്രങ്ങൾക്ക് നൽകാൻ സാധിച്ചിട്ടില്ല, പ്രതീക്ഷയെ മുറുകെ പിടിക്കുമ്പോഴും ഷാരൂഖ് ചിത്രങ്ങള്‍ പലപ്പോഴും നിരാശ സമ്മാനിച്ച് കടന്നുപോകുകയാണ്.ഷാരൂഖ് ഖാനില്‍ നിന്നു നല്ല സിനിമകൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഉപസംഹരിക്കുന്നു.
Post Your Comments