താന്‍ ജിവിതത്തില്‍ 45 ലക്ഷത്തിലേറെ തിരക്കഥകള്‍ വായിച്ചുണ്ടെന്നു പ്രഖ്യാപിക്കുകയാണ് നടനും,തിരക്കഥാകൃത്തുമായ ശ്രീനിവാസന്. ‘കല്യാണം’ എന്ന പുതിയ സിനിമയുടെ പൂജാ ചടങ്ങിലായിരുന്നു ശ്രീനിവാസന് വായിച്ച തിരക്കഥകളുടെ എണ്ണത്തെക്കുറിച്ച് വിവരിച്ചത്. ശ്രീനിവാസന് ഇത് വരെ വായിച്ച തിരക്കഥയുടെ എണ്ണം അറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ രസകരമായ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കണക്ക് അദ്ധ്യാപകനായ രജീഷാണ് ശ്രീനിയുടെ പരാമര്‍ശത്തെ പരിഹസിച്ചത്.
രജീഷിന്റെ കുറിപ്പ് ഇങ്ങനെ;
45 ലക്ഷത്തിലേറെ തിരക്കഥകള്‍ താങ്കള്‍ ഇതിനോടകം വായിച്ചു കൂട്ടിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ കണക്ക് എടുത്താല്‍ വായിക്കുന്ന തിരക്കഥകളുടെ എണ്ണം 75131. അങ്ങനെയെങ്കില്‍ ഒരു ദിവസം വായിക്കുന്നത് 205 തിരക്കഥ. അപ്പോള്‍ ഒരു മണിക്കൂറില്‍ വായിച്ച തിരക്കഥകളുടെ എണ്ണം 8. കാല് മണിക്കൂറില്‍ 2 തിരക്കഥ. ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാല്‍ ഒരു തിരക്കഥയ്ക്ക് ഏഴര മിനിറ്റ്.
ഇനീപ്പം എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയത് എന്ന് അറിഞ്ഞാല്‍ എനിക്കൊരു പാട് വായിക്കാനുണ്ടായിരുന്നു…
ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി. കണക്ക് പറയരുത്. ചക്ക തിന്നാല്‍ എയ്ഡ്സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം. അത് പ്രൂവ് ചെയ്യാന്‍ വല്യ പാടാണ് അത് പോലല്ല കണക്ക്…!
Post Your Comments