GeneralNEWS

ഡി സിനിമാസ് പൂട്ടിയതിനെതിരെ നിയമനടപടിയുമായി ‘ഫിയോക്’

ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ തിയറ്റർ ഉടമകളുടെ സംഘടന ‘ഫിയോക്’ നിയമനടപടിക്ക് ഒരുങ്ങുന്നു. തിയേറ്റര്‍ ജീവനക്കാര്‍ നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ തിയേറ്ററില്‍ പ്രവര്‍ത്തിച്ചിപ്പിച്ചെന്നാണ് നഗരസഭാ അധികൃതരുടെ ആരോപണം. ദിലീപിനെ തകർക്കുക എന്ന ലക്ഷ്യമാണ്‌ ഇതിനു പിന്നിലെന്നും, ഡി സിനിമാസില്‍ വന്ന ഉദ്യോഗസ്ഥർ പകപോക്കലോടെ ആണ് കാര്യങ്ങൾ അവതരിപ്പിച്ചതെന്നും തിയേറ്റര്‍ അധികൃതര്‍ പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments


Back to top button