തമിഴ്നാട്ടിലെ ഏറ്റവും ജനപ്രീതിയുള്ള ടിവി ഷോയായ ബിഗ് ബോസിന് എല്ലാ അര്‍ത്ഥത്തിലും കനത്ത തിരിച്ചടി നേരിടുകയാണ്. പരിപാടിയുമായി ബന്ധപ്പെട്ടു നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ നടി ഓവിയയുടെ ആതമഹത്യ ശ്രമമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ നിന്നു ഓവിയ പുറത്തായ സാഹചര്യത്തിലായിരുന്നു നടിയുടെ ആത്മഹത്യ ശ്രമം, സങ്കടം സഹിക്കാനാവാതെ ഓവിയ ഹൗസിലെ നീന്തല്‍ക്കുളത്തിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് കണ്ടുനിന്ന മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ രക്ഷപ്പെടുത്തുകയായിരുന്നു.
പരിപാടിയുടെ അവതാരകനായ കമല്‍ഹാസനെതിരെയും, നിര്‍മ്മാതാക്കള്‍ക്കെതിരെയും അഭിഭാഷകനായ എസ് എസ് ബാലാജി പരാതി സമര്‍പ്പിച്ചിരിക്കുകയാണ്. പരിപാടിയുടെ റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുവെന്ന് കാട്ടിയാണ് കമലിനെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാതി ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം വേണമെന്നും ബാലാജി ആവശ്യപ്പെട്ടു. പൃഥ്വിരാജ് ചിത്രം ‘കങ്കാരു’വിലൂടെയായിരുന്നു ഓവിയയുടെ സിനിമാ പ്രവേശനം.
Post Your Comments