GeneralNEWS

എല്ലാം ദിലീപ് ചെയ്യിച്ചതാണെന്ന് വരുത്തണം; ദിലീപിന് പിന്തുണയുമായി വീണ്ടും അടൂര്‍

ദിലീപിന് പിന്തുണയുമായി അടൂര്‍ വീണ്ടും രംഗത്ത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് നേരത്തെയും അടൂര്‍ രംഗത്ത് വന്നിരുന്നു.

നടന്‍ അയാളുടെ സിനിമകളില്‍ നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എന്ന ചോദ്യമാണ് അടൂര്‍ ഉന്നയിക്കുന്നത്.

തനിക്ക് ബലമായ സംശയമുണ്ട്. അവര്‍ക്കെല്ലാം ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം. അടൂര്‍ വ്യക്തമാക്കുന്നു. ദിലീപിനെതിരെ ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അടൂര്‍ കുറ്റപ്പെടുത്തി.

ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേ? അത് നിഷേധിക്കാന്‍ നമ്മാളാരാണ്. ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കും. അടൂര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button