സൂപ്പര്‍സ്റ്റാര്‍ വീണ്ടും വിവാദത്തില്‍; അസിസ്റ്റന്റിനെ പരസ്യമായി തല്ലുന്ന വീഡിയോ വൈറല്‍

ആരാധകരോടും അസിസ്റ്റന്റ്മാരോടും മര്യാദവിട്ട് പെരുമാറുന്നതിലൂടെ എന്നും വിവാദത്തില്‍പ്പെടാറുള്ള താരാമാണ് തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ. ഇപ്പോള്‍ ഷൂട്ടിങ് സെറ്റില്‍വച്ച് പരസ്യമായി തന്റെ അസിസ്റ്റന്റിനെ തല്ലിയിരിക്കുകയാണ് നന്ദമുരി ബാലകൃഷ്ണ. തന്റെ ചെരുപ്പ് അഴിച്ചു മാറ്റാതിരുന്നതാണ് നന്ദമുരിയെ പ്രകോപിപ്പിച്ചത്. നടന്റെ ഈ പ്രവൃത്തി ഏവരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

സംവിധായകന്‍ കെ.എസ്.രവികുമാറിന്റെ ഷൂട്ടിങ് സെറ്റില്‍വച്ചായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംവിധായകനുമായി നന്ദകുമാര്‍ എന്തോ സംസാരിച്ചുകൊണ്ടു നില്‍ക്കുകയാണ്. അതിനിടയില്‍ തന്റെ അസിസ്റ്റന്റിനെ അടുത്തേക്ക് വിളിച്ചു. അസിസ്റ്റന്റ് അടുത്ത് എത്തിയപ്പോള്‍ അയാളുടെ തലയില്‍ അടിച്ചു. എന്നിട്ട് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാന്‍ ഓര്‍ഡര്‍ നല്‍കി. അസിസ്റ്റന്റ് ചെരുപ്പ് അഴിച്ചുമാറ്റുന്നതുവരെ സംവിധായകനുമായി നന്ദമുരി സംസാരം തുടര്‍ന്നു. സംഭവം ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി.

തന്റെ അസിസ്റ്റന്റിനോടുളള നടന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല ടോളിവുഡിന് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

Share
Leave a Comment