CinemaKeralaMollywood

സിനിമയിലും ജീവിതത്തിലും തനിക്ക് സംഭവിച്ചത്; നടി അനന്യ

ചുരിങ്ങിയ കാലം കൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളായി മാറിയ നടിയാണ് അനന്യ. എന്നാല്‍ മലയാള സിനിമയില്‍ താരറാണിയായി തിളങ്ങി നിന്നത് കുറച്ച് കാലം മാത്രമാണ്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ അനന്യ, നാടോടികള്‍, എങ്കേയും എപ്പോതും തുടങ്ങിയ തമിഴ് സൂപ്പര്‍ഹിറ്റ് സിനിമകളിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ കുറഞ്ഞെന്നും, ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സംഭവിച്ചെന്നും നായിക തുറന്നു പറയുന്നു. മാതാപിതാക്കളുമായി കുറച്ചുകാലം അകല്‍ച്ചയുണ്ടായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. ചില തീരുമാനങ്ങള്‍ എടുത്തത് ശരിയായില്ലെന്നും അതാണ്‌ കുടുംബവുമായി പ്രശ്നത്തില്‍ ആയതെന്നും അനന്യ വ്യക്തമാക്കി.

മാതാപിതാക്കളുടെ സ്‌നേഹം അങ്ങനെയൊന്നും ഇല്ലാതാവുന്നതല്ല. അവര്‍ എന്നും മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ജീവിക്കുന്നതതെന്നും അനന്യ പറയുന്നു. കുറച്ച് കാലം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ അച്ഛനും അമ്മയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പ്രമുഖ ചലച്ചിത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭര്‍ത്താവ് എന്നും എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button