CinemaGeneralIndian CinemaMollywoodNEWSWOODs

സല്‍മാന്‍ ഖാന്‍ ഇന്ന് ഹജാരാകും

 

ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകും. നിയമവിരുദ്ധമായി തോക്ക് കൈവശംവെച്ച കേസില്‍ തെളിവുകളുടെ അഭാവം ചൂണ്ടികാട്ടി രാജസ്ഥാനിലെ ജോധ്പൂര്‍ ഡിജെഎം കോടതി നേരത്തെ താരത്തെ വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന്റെ വാദമാണ് ഇന്ന് നടക്കുന്നത്.

1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗിനായി ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിലെത്തിയ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത് വിവാദമായിരുന്നു. സംഭവത്തില്‍ നാലുകേസുകളാണ് സല്‍മാനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിച്ച കേസില്‍ പ്രധാനപ്പെട്ടതായിരുന്നു ലൈസന്‍സില്ലാത്ത തോക്ക് അനധികൃതമായി കൈവശം സൂക്ഷിച്ചു എന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റമാണിത്.

shortlink

Related Articles

Post Your Comments


Back to top button