ജോയ് താക്കോല്ക്കാരന് എന്ന ബിസിനസുകാരനെ മനോഹരമായി അവതരിപ്പിച്ച പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നൈല ഉഷയായിരുന്നു ജയസൂര്യയുടെ ഭാര്യ വേഷത്തില്‍ എത്തിയത്. എന്നാല്‍, രണ്ടാം ഭാഗത്തില്‍ രണ്ടാം ഭാഗത്തില്‍ നൈല ഉണ്ടാകില്ല. സംവിധായകന് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നൈലയ്ക്ക് പകരം ശ്രുതി രാമചന്ദ്രനാണ് നായികയായി എത്തുക. നായകനെ കേന്ദ്രീകരിച്ചാവും സിനിമ നീങ്ങുകയെന്നും രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തി. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരുടെയും വിതരണ കമ്പനിയായ പുണ്യാളന് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Post Your Comments