വിവാദങ്ങള്‍ക്ക് അവസാനം. ഇത്തവണ പ്രേം നസീറിന്റെ പേരിലുല്ലാ പുരസ്കാരം രണ്ട് പേര്‍ക്ക് കൊടുക്കാന്‍ തീരുമാനം. ചിറയിന്‍കീഴ് പൗരാവലിയും ഗ്രാമപഞ്ചായത്തും തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രേം നസീറിന്‍റെ പേരില്‍ രണ്ട് പേര്‍ക്ക് പുരസ്ക്കാരങ്ങള്‍ . ചിറയിന്‍കീഴ് പൗരാവലി ജേതാവിനെ തീരുമാനിച്ച് പഞ്ചായത്ത് അവാര്‍ഡ് തുക സമ്മാനിക്കുകയായിരുന്നു പതിവ്. പൗരാവലിയുടെ തീരുമാനം നീണ്ടതോടെ പഞ്ചായത്ത് ടിപി മാധവനെ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഇതിനിനെതിരെ സിപിഎം നിയന്ത്രണത്തിലുള്ള പൗരാവലി രംഗത്തെത്തി. തര്‍ക്കം മുറുകിയതോടെ രണ്ട് അവാര്‍ഡെന്ന് ധാരണയിലെത്തി. പൗരാവലിയുടെ പ്രേം നസീര്‍ പുരസ്ക്കാരം നടി ശാരദക്ക് ഇതിനുള്ള് 75000 രൂപ പൗരാവലി കണ്ടെത്തും. പഞ്ചായത്തിന്റെ വക പ്രേം നസീര്‍ പുരസ്ക്കാരം ടിപി മാധവന്. അരലക്ഷ രൂപ പഞ്ചായത്ത് നല്‍കും.
ചിറയിന്‍കീഴ് പഞ്ചായത്ത് ഭരണവും സിപിഎമ്മിനാണ്. ഭിന്നത മുറുകിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് ഒത്തു തീര്‍പ്പിലെത്തിയത്. തര്‍ക്കങ്ങള്‍ വേദനിപ്പിച്ചുവെന്നും അവാര്‍ഡ് വാങ്ങാന്‍ പോകുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ടി പി മാധവന്‍പ്രതികരിച്ചു. 15ന് ശാര്‍ക്കര മൈതാനത്ത് ഒരേ വേദിയില്‍ രണ്ട് നസീര്‍ പുരസ്ക്കാരങ്ങളും സമ്മാനിക്കും.
Post Your Comments