സിനിമാ ലോകത്തെ മികച്ച പ്രണയ ജോഡികളായി ബാഹുബലിയിലൂടെ മാറിയവരാണ് പ്രഭാസും അനുഷ്കയും. അതുകൊണ്ട് തന്നെ ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും ഒന്നിക്കുന്ന വിവരം ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് അനുഷ്ക പിന്മാറുകയായിരുന്നു. ചിത്രത്തിനായി ശരീരഭാരം കുറച്ചു മെലിയണമെന്നു അണിയറപ്രവര്‍ത്തകര്‍ താരത്തോട് ആവശ്യപ്പെട്ടു, ഇതോടെയാണ് അനുഷ്ക പിന്മാറിയത് എന്നായിരുന്നു വാര്‍ത്ത എത്തിയത്. അനുഷ്കയ്ക്കു പകരം ശ്രദ്ധാ കപൂറാണ് പ്രഭാസിന് നായികയാവുക.
എന്നാല്‍ വണ്ണം മാത്രമല്ല മറ്റൊരു കാരണം കൊണ്ടു കൂടിയാണ് അനുഷ്ക സാഹോ വേണ്ടെന്ന് വച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാഹോയ്ക്കുവേണ്ടി അനുഷ്ക കഠിന പരിശീലനത്തിനായിരുന്നു. ഇതിന്റെ ഫലമായി അനുഷ്കയുടെ വണ്ണം കുറയുകയും ചെയ്തു. പക്ഷേ വണ്ണത്തെക്കാള്‍ അനുഷ്കയെ അലട്ടിയത് കടുത്ത മാനസിക സമ്മര്‍ദ്ദമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
ബാഹുബലി 2 വിലെ പ്രഭാസ്അനുഷ്ക ജോഡിപ്പൊരുത്തം സാഹോയിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കും. അവര്‍ക്ക് ഇത് നല്കാന് കഴിയുമോയെന്ന കാര്യത്തില്‍ അനുഷ്കയ്ക്ക് ഉറപ്പുണ്ടായില്ല. ഇത് താരത്തെ സമ്മര്‍ദ്ദത്തിലാക്കി. ഒരു വശത്ത് ശരീരവണ്ണം കുറയ്ക്കാനുളള സമ്മര്‍ദ്ദവും മറ്റൊരു വശത്ത് മാനസിക സമ്മര്‍ദ്ദവും കൂടി ചേര്‍ന്നപ്പോഴാണ് സാഹോയില്‍നിന്നും പിന്മാറാന് അനുഷ്ക തീരുമാനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്
Post Your Comments