
കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെ കടന്നുപോകുന്ന ഉണ്ണിമുകുന്ദൻ മലയാളത്തിലെന്നല്ല തെലുങ്കിലും വിജയക്കൊടി പാറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ക്ലിന്റിലെ ജോസഫ് എന്ന കഥാപാത്രം നടന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. റിമ കലിങ്കലാണ് ക്ലിന്റിന്റെ അമ്മയുടെ വേഷം ചെയ്യുന്നത്.
ക്ലിന്റിന്റെ അച്ഛൻ ജോസഫുമായിട്ട് നേരിട്ട് സംസാരിച്ച് മകനെ വളര്‍ത്തിയ രീതി നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍, യഥാര്‍ത്ഥ ജോസഫുമായി കാഴ്ചയില്‍ സാമ്യമില്ലെന്നും സംവിധായകൻ ഹരികുമാറിന്റെ ഭാവനയിലുള്ള ജോസഫായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. മകന്റെ മരണശേഷമുള്ള അവരുടെ ജീവിതവും അവര്‍ അത് അതിജീവിച്ചതും തനിക്ക് അത്ഭുതമായിട്ട് തോന്നിയെന്നും ആ രംഗം അഭിനയിച്ചപ്പോൾ യഥാർഥത്തിൽ ഞാൻ കരഞ്ഞുപോയെന്നും നടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അത്രമാത്രം ആ കഥാപാത്രവുമായിട്ട് താദാത്മ്യം പ്രാപിച്ചാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. രാവണവേഷം കെട്ടിയ ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments