CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നെ സംവിധായകന്റെ മരണം

 

വിജയപരാജയങ്ങളുടെ 25 വര്‍ഷം കടക്കുകയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത്. ആരാധകര്‍ സ്നേഹപൂര്‍വം തലയെന്ന് വിളിക്കുന്ന അജിത്ത് ദക്ഷിണേന്ത്യന്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം.
ആദ്യമായി സിക്സ് പാക്കില്‍ പ്രത്യക്ഷപ്പെടുന്ന വിവേഗത്തിന് ഒപ്പം സിനിമാ ലോകത്തെ 25ാം വര്‍ഷവും ആഘോഷിക്കുകയാണ് ആരാധകര്‍. കഠിനാധ്വാനത്തെ മുറുകെ പിടിച്ചുള്ള അജിത്തിന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളെല്ലാം ആരാധകര്‍ക്ക് മാത്രമല്ല ആവേശം പകരുന്നത്, മറ്റ് താരങ്ങള്‍ക്ക് കൂടിയാണ്.

 

അഭിനേതാവാകാന്‍ ഒരു താത്പര്യവും ഇല്ലാതിരുന്ന വ്യക്തി. അതിജീവനത്തിനായി സിനിമ തെരഞ്ഞെടുത്തു. വെല്ലുവിളികളെയെല്ലാം അതിജീവിച്ച്‌ ഉയരുന്നു. പിന്നെ അഭിനയത്തോട് പ്രണയത്തിലാകുന്ന അയാള്‍ മോഡലിങ്ങിനോടും, റേസിങ്ങിനോടും താത്പര്യത്തിലാകുകയും ജീവിതം മറ്റൊരു വഴിയെ നീങ്ങിത്തുടങ്ങി. പാതി വഴിയില്‍ സ്കൂള്‍ പഠനം നിര്‍ത്തി ജോലിക്കായിറങ്ങി. ആദ്യം വസ്ത്രനിര്‍മാണ ശാലയില്‍ ജോലി, പിന്നെ സ്വന്തമായി ബിസിനസിലേക്ക്. എന്നാല്‍ ബിസിനസ് വേണ്ടവിധം വിജയിച്ചില്ലെന്ന് മാത്രമല്ല, വലിയ തുക തന്നെ നഷ്ടമായി. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒന്നിന് പിറകെ മറ്റൊന്നായി വന്നപ്പോഴായിരുന്നു സിനിമയില്‍ അഭിനയിക്കാനുള്ള ഓഫറിന് അജിത് സമ്മതം മൂളുന്നത്. എന്നാല്‍ അവിടേയും അജിത്തിനെ കാത്തിരുന്നത് പ്രതിസന്ധികള്‍ തന്നെ.

ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നെ സംവിധായകന്‍ ഷൂട്ടിങ് സെറ്റില്‍ വെച്ച്‌ മരിച്ചു. വായ്പ അടയ്ക്കാന്‍ വേണ്ടി പിന്നെ കിട്ടിയ അവസരങ്ങളിലെല്ലാം അഭിനയിച്ചു. 1995ല്‍ ആസയ് എന്ന സിനിമയിലൂടെ ആദ്യ ബ്രേക്ക് കിട്ടിയെങ്കിലും തുടര്‍ച്ചയായ 5 പരാജയങ്ങളാണ് ആ വര്‍ഷം തലയെ കാത്തിരുന്നത്. എന്നാല്‍ 1999ന് ശേഷം തല ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി തുടങ്ങി. പിന്നീട് അങ്ങോട്ട് ജയവും പരാജയവും ഒരേപോലെ തേടിയെത്തിയെങ്കിലും പിന്തുണയായി ആരാധകര്‍ എന്നും താരത്തിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button