86 പുതുമുഖങ്ങളുമായി എത്തി മാലയാള സിനിമയില്‍ വിസ്മയം കുറിച്ച അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പകയുടെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ അങ്കമാലി ഡയറീസ് തെലുങ്കില്‍ എത്തുമ്പോള്‍ വിശ്വക് സിംഗ് ആണ് നായകനാകുന്നത്.
“തെലുങ്ക് പ്രേക്ഷകരുടെ സെന്‍സിബിലിറ്റിക്ക് പറ്റുന്ന രീതിയിലുള്ള കഥയാണ് അങ്കമാലി ഡയറീസ്. ഹൈദരാബാദായിരിക്കും തെലുങ്ക് റീമേക്കിന്റെ പശ്ചാത്തലം. ഇത് തെലുങ്ക് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ” – നായകന് വിശ്വക് പറയുന്നു.
മലയാളത്തില്‍ വിപ്ലവം സൃഷ്ടിച്ച അങ്കമാലി ഡയറീസ് സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. എന്നാല്‍ തെലുങ്കില്‍ സംവിധായകനെയോ മറ്റ് സാങ്കേതിക വിദഗ്ധരെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. 80 പുതുമുഖങ്ങളെയാണ് തെലുങ്ക് റീമേക്കില്‍ അവതരിപ്പിക്കുക. വന്മയെ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.
Post Your Comments