മലയാള സിനിമയില്‍ ആദ്യമായി വനിതാ സംഘടന ആരംഭിച്ചത് വന്‍ വാര്‍ത്ത ആയതു പോലെ തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഭാഗ്യലക്ഷ്മിയും പാര്‍വതിയുമെല്ലാം ഈ സംഘടനയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിമര്ശാനം ഉന്നയിച്ചു എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.
സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് നടി ലക്ഷ്മി പ്രിയ. സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേര്‍മാത്രമേ സംഘടനയില്‍ ഉള്ളൂവെന്നും അധികം ആളുകളും ഇതിന് പുറത്താണെന്നും ലക്ഷ്മിപ്രിയ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. വുമണ്‍ സിനിമ കളക്ടീവിന്റെ പല നിലപാടുകളോടും വ്യക്തിപരമായ യോജിപ്പ് തനിക്കുണ്ടെന്നും താരം വ്യക്തമാക്കി.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സെന്റ്, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്ജലി അടക്കമുള്ളവരായിരുന്നു സംഘടനയുടെ നേതൃനിരയില്‍ ഉള്ളത്. സംവിധായകര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെയുള്ള സിനിമാ രംഗത്തെ സ്ത്രീകള്‍ സംഘടനയില്‍ അംഗങ്ങളാണ്.
Post Your Comments