റിലീസിന് മുന്‍പേ ‘വില്ലന്‍’ എന്ന മോഹന്‍ലാല്‍ ചിത്രം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയത്. ചിത്രത്തിന്റെ ഓഡിയോ വിഭാഗം നേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പുതിയ റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന അപ്രതീക്ഷിത തുകയാണ് ഹിന്ദി പരിഭാഷയ്ക്കായി വില്ലന്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ മികച്ച ടെക്നീഷ്യന് ടീം അണിനിരക്കുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ ടീം.
മോഹന്‍ലാല്‍ മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാലും, ഹാന്‍സികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ അഭിനയിക്കുന്നു.
Post Your Comments