
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മലയാള സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച ‘വെന്റിലേറ്റര്‍’ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിര്‍മ്മിക്കുന്നത്.
“മലയാള സിനിമാ ലോകം നല്ല ഉള്ളടക്കത്താല്‍ സമൃദ്ധമാണ്. ഞങ്ങളും നല്ല പോലെ അവിടെ ഇടപെടും. എനിക്ക് തമിഴും, തെലുങ്കും അറിയില്ല. പക്ഷേ മലയാളം അറിയാം. അത് കൊണ്ട് തന്നെ എനിക്ക് ഭയക്കാതെ ഇടപെടാന്‍ കഴിയും.”-പ്രിയങ്കയുടെ അമ്മ മധുചോപ്ര പറയുന്നു.
‘ഇസ് നോട്ട് ഇറ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ പ്രിയങ്ക.
Post Your Comments