മലയാളത്തിലെ യുവ താരനിരയെല്ലാം കോളിവുഡിലും ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ്. ഫഹദിനും, നിവിനും, ദുല്‍ഖറിനും പിന്നാലെ ടോവിനോയും തമിഴിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. താരത്തിന്റെ ആദ്യ തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബി ആർ വിജയലക്ഷ്മി എന്ന നവാഗത സംവിധായികയുടെ ചിത്രത്തിലൂടെയാണ് ടോവിനോയുടെ തമിഴ് പ്രവേശനം. ‘അബി ആൻഡ് അനു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു കഴിഞ്ഞു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പ്രശസ്ത ക്യാമറമാന് സന്തോഷ് ശിവനും, സംവിധായിക വിജയലക്ഷ്മിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിയ ബാജ്പായീ ആണ് ചിത്രത്തിലെ നായിക.. ചിത്രം അടുത്ത മാസം പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ ടീം.
Post Your Comments