CinemaKollywoodMollywoodNEWS

ഫഹദ് ഫാസിലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇത് തന്നെയാണ്!

വളരെ സെലക്റ്റീവായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള ഫഹദ് ഫാസില്‍ ഒട്ടേറെ നല്ല പ്രോജക്റ്റുകളുമായിട്ടാണ് ഇനി എത്തുന്നത്. പ്രേക്ഷകര്‍ ഫഹദ് ഫാസില്‍ എന്ന നടനില്‍ നിന്നു എന്താണോ? പ്രതീക്ഷിച്ചത് അതിനുള്ള ഉദാഹരണങ്ങള്‍ തന്നെയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. മലയാളത്തില്‍ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സി’ന്‍റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ക്യാമറമാന്‍ വേണു മുന്നറിയിപ്പിന് ശേഷം സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും ഫഹദാണ് ഹീറോ. കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മമത മോഹൻദാസ് ആണ് നായികായി അഭിനയിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന മോഹൻ രാജയുടെ ‘വേലൈക്കാര’നില്‍ പ്രതി നായകന്റെ റോളിലാണ് ഫഹദ് എത്തുന്നത്. ശിവ കാര്‍ത്തികേയനാണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ഏതൊരു ഹോളിവുഡ് നടനുമായും ഫഹദിന് മത്സരിക്കാമെന്നായിരുന്നു ശിവ കാര്‍ത്തികേയന്‍ ഫഹദിന്റെ അഭിനയത്തെ പരമാര്‍ശിച്ചു കൊണ്ട് പറഞ്ഞത്.

ത്യാഗരാജന്‍ കുമാര സ്വാമിയുടെ മറ്റൊരു തമിഴ് ചിത്രത്തിലും ഫഹദ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളത്തില്‍ വളരെ ശ്രദ്ധയോടെ നീങ്ങാറുള്ള താരത്തിന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പുതിയ ചിത്രം വലിയ ബോക്സോഫീസ്‌ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.
കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ഫഹദ് -റാഫി ടീമിന്‍റെ റോള്‍ മോഡല്‍സ് വലിയ സ്വീകാര്യത സ്വന്തമാക്കിയില്ലങ്കിലും ഫഹദിന്റെ സിനിമാ സെലക്ഷന്‍ മറ്റുനടന്മാര്‍ക്ക് തീര്‍ച്ചയായും മാതൃകയാക്കാവുന്ന ഒന്നാണ്.

shortlink

Related Articles

Post Your Comments


Back to top button