CinemaMollywoodNEWS

പുണ്യാളന്‍ തുടങ്ങീട്ടാ, അറിയിപ്പുമായി ജോയ് താക്കോല്‍ക്കാരന്‍

രഞ്ജിത്ത്-ശങ്കര്‍ ജയസൂര്യ ടീമിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയസൂര്യ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ ഏവരെയും അറിയിച്ചത്. ജോയ് താക്കോല്‍കാരന്‍ എന്ന രസകരമായ കഥാപാത്രത്തെയാണ്‌ ജയസൂര്യ പുണ്യാളന്‍ അഗര്‍ബത്തീസില്‍ അവതരിപ്പിച്ചത്. തൃശ്ശൂര്‍ സ്ലാഗ് സംസാരിക്കുന്ന താക്കോല്‍ക്കാരന്റെ വേഷം ജയസൂര്യ വളരെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ്‌ ജോയ് തക്കോല്‍ക്കാരന്റെ രണ്ടാം കഥയും രഞ്ജിത്ത് ശങ്കര്‍ പറയാനൊരുങ്ങുന്നത്. രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയ ‘പ്രേതം’ ബോക്സോഫീസില്‍ വിജയം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button