സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന എന്റെ മാത്രം തീരുമാനം മലയാള സിനിമയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായി ആ തീരുമാനത്തെ കാണുന്നുവെന്നും പൃഥ്വിരാജ് പ്രതികരിച്ചു. സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്ക്കാരം സ്വീകരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു താരം. കായിക രംഗത്ത് നിന്ന് സികെ വിനീത്, സാഹിത്യ രംഗത്ത് നിന്ന് കഥാകൃത്ത് പി.വി ഷാജികുമാര്‍, എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. മന്ത്രി കെ.ടി ജലീലായിരുന്നു പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
Post Your Comments