
സിനിമാ മേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ കാലത്ത് പഴയകാല ഷൂട്ടിംഗ് ഇടങ്ങളിലും സമൂഹത്തിലും താന്‍ സുരക്ഷിതയായിരുന്നുവന്നു നടി സീമ. എണ്‍പതുകളില്‍ യുവാക്കളുടെ ഹരമായി മാറിയിരുന്ന സീമ ആരാധകര്‍ തന്നെ ഭയപ്പെട്ടിരുന്നന്നുവെന്ന് പറയുന്നു. സാധാരണക്കാരുടെ ഇഷ്ട നടിയായി വളരെപ്പെട്ടന്നു തന്നെ മാറിയ സീമയ്ക്ക് ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് തന്നെ കുറച്ച് ഭയമായിരുന്നു. നാവ് തന്നെയാണ് ഇതിനുള്ള കാരണം, ഇഷ്ടമില്ലാത്തത് മുഖത്തു നോക്കി പറയും. ഈ സ്വഭാവമാണ് അന്ന് തന്നെ സുരക്ഷിതയാക്കിയതെന്ന് സീമ വ്യക്തമാക്കുന്നു.
സിനിമയില്‍ നായിക എത്തിയപ്പോള്‍ തന്നെ ‘സംവിധായകന് ഐ വി ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു’. അതുകൊണ്ടു തന്നെ പ്രേമാഭ്യര്ത്ഥനയുമായോ അല്ലാതെയോ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സീമ പറയുന്നു. അന്ന് സിനിമാ ഫീല്‍ഡില്‍ എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും സീമ പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സീമ മനസ്സു തുറക്കുന്നത്.
Post Your Comments