CinemaGeneralKollywoodLatest NewsNEWSWOODs

അമലാ പോള്‍ വിവാഹിതയാകുന്നു!!

തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍ വിവാഹിതയാകുന്നതായി വാര്‍ത്ത.
സംവിധായകന്‍ വിജയുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് ശേഷം അമല വീണ്ടും വിവാഹിതയാവുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴിലെ പ്രമുഖ നിര്‍മ്മാതാവുമായി അമലയുടെ വിവാഹം വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ നിര്‍മ്മാതാവിനെയാണ് അമല വിവാഹം കഴിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇദ്ദേഹത്തിന്റെ കണ്ടീഷന്‍ വിവാഹശേഷവും കുട്ടികള്‍ തന്റെ കൂടെ വേണമെന്നതാണെന്നും അത് അമല അംഗീകരിച്ചെന്നും വാര്‍ത്തകളില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button