അജിത്തിനും ശില ഒരുങ്ങുന്നു

 

കോളിവുഡ് ആരാധകരുടെ ഒരു പ്രത്യേക സ്വഭാവമാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്കായി അമ്പലവും ശിലകളും സ്ഥാപിക്കുകയെന്നത്. എന്നാല്‍ പുറമേ ആരാധകര്‍ ഇതിനെ അനുകൂലിക്കുന്നില്ലെങ്കിലും ഭൂരിഭാഗം താരങ്ങളും ഇതിനെ മനസ്സില്‍ ആഘോഷിക്കാറുണ്ട്.  കമലഹാസൻ മാത്രണ് ഇത്തരം പ്രവർത്തികളിൽ നിന്നും തന്റെ ആരാധകരെ ബോധവത്കരണം നടത്തി വിലക്കിയത്. ഇപ്പോള്‍ തമിഴകത്തെ സൂപ്പര്‍ താരം അജിത്തിന് ശില സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. എന്നാല്‍ താരം ഇതിനെ എതിര്‍ത്തെങ്കിലും  അജിത്തിന്റെ ആവശ്യത്തെ നിരാകരിച്ചു കൊണ്ട് ശിലാ നിര്‍മ്മാണവുമായി മുന്നോട്ട് പോവുകയാണ് ആരാധകര്‍.

തമിഴ് നാട്ടിലെ കുംഭകോണത്ത് തല അജിത്തിന്റെ ശില അനാഛാദനം ചെയ്യുകയെന്ന് ആരാധകർ അറിയിച്ചു കഴിഞ്ഞു. മാത്രമല്ല നൂറു കണക്കിന് ആരാധകർ ഇതിനോടനുബന്ധിച്ച് രക്ത ദാനവും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Share
Leave a Comment