തമിഴ് യുവ താരങ്ങളില്‍ ശ്രദ്ധേയരാണ് വിശാലും കാര്‍ത്തിയും. ഇരുവരും ഒന്നിക്കുന്ന കറുപ്പ് രാജാ വെള്ള രാജാ വളരെ വാര്‍ത്താ പ്രാധാന്യം നേടിയ പ്രോജക്ടാണ്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ അഞ്ച് കോടി രൂപ വീതം നടികർ സംഘം കെട്ടിട ഫണ്ടിലേക്ക് സംഭാവന നൽകുമെന്നും ഇരുവരും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രോജക്ട് അനശ്ചിതത്വത്തിലായെന്നാണ് പുതിയ വിവരം.
വിശാലും കാർത്തിയും ഒന്നിക്കുന്നുവെന്ന വാർത്ത വന്നപ്പോൾ തന്നെ തന്നെ തമിഴിലെ പല വമ്പൻ സംവിധായകരും ഇരുവരോടും കഥകൾ പറഞ്ഞിരുന്നു. ആ കഥകൾ ഒന്നും തന്നെ ഇവരെ തൃപ്തിപ്പെടുത്തിയില്ലത്രെ.
അന്തരിച്ച സംവിധായകൻ സുഭാഷ് പറഞ്ഞ കഥയാണ് അവസാനം ഇരുവർക്കും ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ അകാല മരണത്തെ തുടർന്ന് അദ്ദേഹം പറഞ്ഞ കഥ പ്രഭുദേവയോട് തിരക്കഥയാക്കാൻ നിർദ്ദേശിച്ചു. പ്രഭുദേവ തയ്യാറാക്കിയ തിരക്കഥ തൃപ്തികരമല്ലാത്തതു കൊണ്ടാണ് കറുപ്പ് രാജാ വെള്ള രാജാ അനിശ്ചിതത്വത്തിലായതെന്നു വാര്‍ത്ത.
എന്നാല്‍ പ്രഭുദേവയ്ക്ക് പകരം ഗൗതം വാസുദേവ് മേനോന് ചിത്രം സംവിധാനം ചെയ്യുമെന്നും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് നിര്‍മാതാവുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം.
Post Your Comments