CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കുക; മമ്മൂട്ടിയുടെ കുട്ടപ്പായി താനല്ല

സൂപ്പര്‍ താരങ്ങള്‍ ആയില്ലെങ്കിലും ചെറിയ വേഷങ്ങളും ഡയലോഗുകള്‍ കൊണ്ടും ചില കഥാപാത്രങ്ങള്‍ എന്നും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ബാലാതാരമായും മറ്റും നിറഞ്ഞു നിന്ന ശേഷം സിനിമയില്‍ നിന്നും അകന്നു പോകുകയും പിന്നീട് അവരെക്കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ലാതെ ഓര്‍മ്മയില്‍ മാത്രമായി ചുരുങ്ങുന്നു. ചിലര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഒരു താരത്തെ കണ്ടുപ്പിടിക്കാന്‍ ശ്രമിക്കുകയാണ്.

ജോണി വാക്കര്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരനെ തേടിക്കൊണ്ടിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ശരിയായ പേര് പോലും അറിയില്ല എന്നതാണ് സത്യം. കുട്ടപ്പായി എന്ന കഥാപാത്രത്തെ അന്വേഷിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ സുഭാഷ് എഴുതിയ ഒരു കമന്റാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ‘കുട്ടപ്പായി എവിടെയാണ്’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ സുഭാഷ് ‘ഞാനിപ്പോള്‍ സൗദിയില്‍ കാപ്പി കച്ചവടമാണ്’ എന്ന് കമന്റ് എഴുതി.

ഈ കമന്റ് കണ്ട് കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുഭാഷ് ആണെന്നും, സുഭാഷ് ഇപ്പോള്‍ സൗദിയില്‍ ആണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തന്റെ കമന്റ് തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സുഭാഷ്. വെറുതെ ഒരു തമാശയുടെ പുറത്താണ് അത്തരമൊരു കമന്റ് എഴുതിയത് എന്നും, നിങ്ങള്‍ അന്വേഷിക്കുന്ന കുട്ടപ്പായി താനല്ല എന്നും സുഭാഷ് വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിച്ചതിന് സുഭാഷ് ക്ഷമ ചോദിച്ചു. ”ഇതുമായി ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടങ്കില്‍ ക്ഷമിക്കുക. സത്യത്തില്‍ കമന്റ് ഇട്ടത് മാത്രമേ ഓര്‍മ്മയുളളൂ. പിന്നെ എല്ലാം കൈയ്യില്‍ നിന്ന് പോയി. യഥാര്‍ത്ഥ കുട്ടപ്പായി നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറപ്പക്കാര്‍ നിങ്ങളേയും ഓര്‍ക്കുന്നുണ്ട്. നിങ്ങളെ അന്വേഷിക്കുന്നുണ്ട്. നിങ്ങളുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്. അതെനിക്കറിയാന്‍ കഴിഞ്ഞു”- സുഭാഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button