നര്‍ത്തകിയോട് മോശമായി പെരുമാറിയ ഡാന്‍സ് താരത്തിന് കരണത്തടി. സിനിമയിലെ ഡാന്‍സ് രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കേയായിരുന്നു ഉമാകാന്ത് റായി എന്ന നര്ത്തകന് സ്കാര്‍ലെറ്റ് വില്‍സനെന്ന നര്‍ത്തകിയോട് മോശമായി പെരുമാറിയത്.
‘ഹന്‍സ ഏക് സന്യോഗ്’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. ഉമാകാന്ത് സ്കാര്ലെറ്റിന്റെ മുടിയില്‍ സ്പര്ശിച്ചതാണ് പ്രശ്നം വഷളാക്കിയത്. സ്കാര്ലെറ്റിന്റെ അടികിട്ടിയതോടെ ഉമാകാന്തിനെ സിനിമയിലെ അധികൃതര്‍ സംഭവ സ്ഥലത്ത് നിന്നു മാറ്റുകയായിരുന്നു. ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ പ്രഭാസിനോടൊപ്പം മനോഹരി എന്ന ഗാനത്തില്‍ നൃത്തം ചെയ്തിട്ടുണ്ട് സ്കാര്‍ലെറ്റ്.
Post Your Comments