അശ്ലീല സൈറ്റുകള്‍ക്ക് വന്‍ തിരിച്ചടി. പ്രമുഖ പോണ്‍സൈറ്റിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 4.5 ശതമാനം കുറവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇതിനു കാരണം ഒരു ടെലിവിഷന്‍ പരമ്പരയും. എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയുടെ ഏഴാം ഭാഗമാണ് അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. ഒരു കോടി ആളുകളാണ് ഈ പരമ്പരയുടെ പ്രീമിയര്‍ ഷോ മാത്രം കണ്ടത്. പിന്നാലെ മിനി സ്‌ക്രീനിലെത്തിയ എപ്പിസോഡുകളില്‍ കഥാപാത്രങ്ങള്‍ വിവസ്ത്രരാകുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വന്നതോടെ പ്രേക്ഷകര്‍ ടെലിവിഷന് മുന്നില്‍ തന്നെ കുടുങ്ങിയെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ ടെലിവിഷന്‍ പരമ്പരയുടെ രീതികളോ സമീപനങ്ങളോ അല്ല ഈ ബിഗ് ബജറ്റ് പരമ്പരയുടേത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കലാസംവിധാനത്തിനും വന്‍ പ്രാധാന്യം നല്‍കി സിനിമയോട് കിടപിടിക്കുന്ന രീതിയിലാണ് ചിത്രീകരണം. പരമ്പരയുടെ ആദ്യ ആറു ഭാഗങ്ങള്‍ക്കും ലഭിച്ചതിനേക്കാള്‍ സ്വീകാര്യത ഇപ്പോള്‍ കൂടുതലായിരിക്കുകായാണ്. പരമ്പര എന്ന രീതിയിലല്ല മികച്ച ഹോളിവുഡ് സിനിമ എന്ന രീതിയിലാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ ഓരോ എപ്പിസോഡിനേയും പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ ഞായറാഴ്ച രാത്രി 9നാണ് പരമ്പരയുടെ സംപ്രേഷണം. ഇന്ത്യയില്‍ പിറ്റേന്ന് രാവിലെ 7.30നും. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ രചിച്ച ‘എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഡേവിഡ് ബെനിയോഫ്, ഡബ്ലിയുബി വെയിസ് എന്നിവരാണ് സംവിധായകര്‍.
Post Your Comments