ഹരിയാനയിലെയും ഉത്തര്‍പ്രദേശിലേയും പെണ്‍കുട്ടികള്‍ ബോളിവുഡ് സൂപ്പര്‍ താരമായ അമീര്‍ഖാനോട് നന്ദി പറയുകയാണ്. കാരണം ഒരു ചരിത്രം വഴിമാറി നില്‍ക്കാന്‍ അമീര്‍ കാരണക്കാരനായി. അവരുടെ ജീവിതവിജയം സ്വപ്നസഫലമാകുകയാണ് ഇപ്പോള്‍. പരമ്പരാഗതമായി ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന അഖാഡകള്‍ ഇന്നവരുടേത് കൂടിയാണ്. ചരിത്രപരമായ ഈ സാമൂഹ്യ മാറ്റം ഉണ്ടാക്കിയതാകട്ടെ ദംഗല്‍ എന്ന സിനിമയും .
ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിരവധി പെണ്‍കുട്ടികളാണ് രാജ്യത്ത് പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ഹര്യാനയിലും ഗുസ്തി പരിശീലിക്കുന്നത് . ഗുസ്തിയുടെ പരിശീലനക്കളരികള്‍ക്ക് പേര് കേട്ട വാരണാസിയിലെ ഒരു അഖാഡ ചട്ടങ്ങള്‍ തന്നെ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മാറ്റിയിരിക്കുകയാണ്. പരമ്പരാഗതമായി ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന 478 വര്‍ഷത്തെ ചരിത്രമുള്ള തുളസിഘട്ടിലെ സ്വാമിനാഥ അഖാഡയില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശിക്കാന്‍ വേണ്ടി കവാടങ്ങള്‍ തുറന്നിട്ടിരിക്കുന്നു. തങ്ങളുടെ ഒരു ജീവിതാഭിലാഷമാണ് അമീര്‍ ഭായിയിലൂടെ സാധ്യമായതെന്നാണ് ഇവടുത്തെ പെണ്‍കുട്ടികള്‍ പറയുന്നത്.
സൂപ്പര്‍ താരം അമീര്‍ ഖാന്‍ പ്രധാനവേഷം ചെയ്ത ബോളിവുഡ് ചിത്രം ദംഗല്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും വമ്പന്‍ വിജയം നേടിയിരുന്നു. ഹര്യാനയിലെ ഗുസ്തി താരമായ മഹാവീര്‍ സിംഗ് ഫോഗട്ട് പെണ്മക്കളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരെ ഗുസ്തി ചാമ്പ്യന്മാരാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം
Post Your Comments