BollywoodCinemaNEWS

ബോളിവുഡ് ഇഴയുന്നു; തെന്നിന്ത്യന്‍ ചിത്രങ്ങളാണ്‌ ബോളിവുഡിനുള്ള പാഠമെന്ന് അക്ഷയ് കുമാര്‍

ബോളിവുഡ് ചിത്രങ്ങളെ വിമര്‍ശിച്ചു നടന്‍ അക്ഷയ് കുമാര്‍ രംഗത്ത്. സമീപകാലത്ത് ഇറങ്ങുന്ന ഹിന്ദി ചിതങ്ങളുടെ തുടര്‍ പരാജയങ്ങള്‍ കണക്കിലെടുത്തായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം.

“ബോളിവുഡില്‍ പറയുന്ന വിഷയങ്ങള്‍ തന്നെയാണ് മുഖ്യമായ പ്രശ്നം. തെന്നിന്ത്യയില്‍ എല്ലാത്തിനും ഒരു വ്യവസ്ഥയുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി അവര്‍ കോടികള്‍ ചെലവാക്കാറില്ല. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ റിയാലിറ്റി ഷോകളോ വാര്‍ത്താ സമ്മേളനങ്ങളോ സംഘടിപ്പിക്കാറില്ല. ബോളിവുഡിലേത് പോലെ ദീപാവലിക്കും, പൊങ്കലിനും അവര്‍ വമ്പന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കാറുണ്ട്. പല പുതിയ കാര്യങ്ങളും അവരില്‍നിന്ന് പഠിക്കാനുണ്ട്.” – അക്ഷയ് കുമാര്‍

shortlink

Related Articles

Post Your Comments


Back to top button